ചണ്ഡീഗഢ്: എംപിമാര്‍ പാര്‍ട്ടി വിട്ട രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ അനുമതി തേടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. എംപിമാരെ തിരിച്ചുവിളിക്കാനുള്ള ഭരണഘടനാപരമായ സാധ്യതകൾ തേടിയും പഞ്ചാബ് സർക്കാരിന്റെ പ്രതിഷേധം അറിയിക്കാനുമാണ് രാഷ്ട്രപതിയെ മുഖ്യമന്ത്രി സന്ദർശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബിലെ എഎപി എംഎൽഎമാരോടൊപ്പമായിരിക്കും മുഖ്യമന്ത്രി രാഷ്ട്രപതിയെ സന്ദർശിക്കുക. രാഘവ് ഛദ്ദ, സന്ദീപ് പഥക്, ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ള ഏഴ് എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു എംപിമാരുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റം."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ