ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

 


ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നുമാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്.


മിക്ക സർവേകളും യുഡിഎഫിന് 70-ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. ആക്സിസ് മൈ ഇന്ത്യ യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ആക്‌സിസ് മൈ ഇന്ത്യ പ്രകാരം യുഡിഎഫ് 78-90 സീറ്റുകളും എൽഡിഎഫ് 49-62 സീറ്റുകളും എൻഡിഎ 0-3 സീറ്റുകളും നേടും.

അഭിപ്രായങ്ങള്‍