തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നതിനിടെ അള്‍ട്രാവയലറ്റ് (യുവി) രശ്മികളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ യുവി സൂചികയുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്‌റ്റേഷനുകളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന യുവി സൂചികയായ 9 രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. ഇതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ആലപ്പുഴയിലെ ചെങ്ങന്നൂര്‍, കോട്ടയത്തെ ചങ്ങനാശേരി എന്നിവിടങ്ങളില്‍ യുവി സൂചിക 8 രേഖപ്പെടുത്തി. ഇവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം ജില്ലയിലെ കളമശേരി, തൃശൂരിലെ ഒല്ലൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി, വയനാട്ടിലെ മാനന്തവാടി, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ എന്നിവിടങ്ങളില്‍ യുവി സൂചിക 7 ആയതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ