തൃശ്ശൂര്‍ വെടിക്കെട്ടപകടം; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം
തൃശ്ശൂര്‍: തൃശ്ശൂര്‍ വെടിക്കെട്ടപകടം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം 2 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്നു 4 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 10 ലക്ഷം രൂപയും നല്‍കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം,മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ