തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യഹരജി തള്ളി കോടതി. സൈബര്‍ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയാണ് തള്ളിയത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്.
അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, മറ്റ് ക്രിമിനല്‍ കേസുകളില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പ്രതിക്ക് നല്‍കിയ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. നിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹരജി എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. വാദം കേട്ട കോടതി രാഹുലിനെതിരായ ഹര്‍ജി തള്ളുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ