തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയ കോന്നി (പത്തനംതിട്ട), മൂന്നാര്‍ (ഇടുക്കി) മേഖലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ടു മുതല്‍ പത്തു വരെയായാല്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍ , മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. സൂര്യപ്രകാശം ദീര്‍ഘനേരം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ