ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടര്‍മാര്‍ 4,023 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.
ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ വീണ്ടും ജനവിധി തേടുന്നു. മറുവശത്ത് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ബിജെപിയുമായി കൈകോര്‍ത്ത് അധികാരത്തിലേക്കുള്ള മടങ്ങിവരവിനാണ് ശ്രമിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം നടന്‍ വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റമാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടിയിലൂടെ വിജയ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. വിജയ് പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍ നിന്നാണ് മല്‍സരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ