തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നല്‍ മനുഷ്യജീവനും മൃഗങ്ങള്‍ക്കും വൈദ്യുതിആശയവിനിമയ ശൃംഖലകള്‍ക്കും വലിയ ഭീഷണിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ പൊതുജനങ്ങള്‍ നിര്‍ബന്ധമായും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ