ന്യൂഡല്‍ഹി: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിംങ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച തമിഴ്നാട്ടിലെ പോളിങ്ങില്‍ ഇതുവരെ 56.81 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് ഒരു മണി വരെ 62.18% പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അതേസമയം, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ നവോദയ മേഖലയില്‍ പലയിടത്തും വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകരും ആം ജനത ഉന്നോയന്‍ പാര്‍ട്ടിയുടെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഷിബാനഗര്‍ ഗ്രാമത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ, ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി, ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി.
സംഭവത്തില്‍ ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പ്രദേശവാസികളെ പരിഭ്രാന്തരാക്കിയതായും ആരോപണമുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പോലിസും കേന്ദ്ര സുരക്ഷാ സേനയും സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ