ഹോര്‍മുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം; മണിക്കൂറുകള്‍ക്കുള്ളില്‍ കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍
തെഹ്‌റാന്‍: ഹോര്‍മുസ് കപ്പല്‍പാത ഇറാന്‍ തുറന്നതോടെ മണിക്കൂറുകള്‍ക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍. ഇറാന്‍ നാവികസേനയുടെ നിര്‍ദേശം അനുസരിച്ചാണ് കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നത്. തുറമുഖങ്ങള്‍ക്ക് നേരെ ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംവട്ട ചര്‍ച്ച മിക്കവാറും തിങ്കളാഴ്ച ഇസ്‌ലാമാബാദില്‍ നടക്കുമെന്നാണ് സൂചന. എല്ലാ വിഷയങ്ങളിലും ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, യുഎസ് വാദം ഇറാന്‍ തള്ളി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ