തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്. സൂര്യാതപ അപകടങ്ങളും കൂടുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. പാലക്കാട്, മലപ്പുറം ജില്ലയില്‍ നിരവധി പേര്‍ക്ക് സൂര്യാതപമേറ്റ് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് ചികില്‍സ തേടി ആശുപത്രിയിലെത്തിയത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ