ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍(എഎപി)നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരുടെ ബിജെപിയിലേക്കുള്ള ലയനം ഔദ്യോഗികമായി അംഗീകരിച്ച് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍. ഇതോടെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു. ബിജെപി എംപിമാരുടെ എണ്ണം 106ല്‍ നിന്നും 113 ആയി വര്‍ധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചാബില്‍ നിന്നുള്ള രാഘവ് ഛദ്ദ, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, രജീന്ദര്‍ ഗുപ്ത ഡല്‍ഹിയില്‍ നിന്നുള്ള സ്വാതി മാലിവാള്‍ എന്നിവര്‍ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഈ ഏഴ് എംപിമാരേയും ബിജെപി അംഗങ്ങളുടെ പട്ടികയില്‍ രാജ്യസഭാ വെബ്സൈറ്റില്‍ മാറ്റിസ്ഥാപിച്ചു. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയര്‍മാന് നിവേദനം നല്‍കിയിരുന്നു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ