കാസര്‍കോഡ് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ച വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മൂര്‍ഖന്‍ പാമ്പായിരുന്നു കുട്ടിയെ കടിച്ചത്.
പാമ്പ് കടിച്ചതിന് പിന്നാലെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ