ചട്ടഞ്ചാൽ: ആത്മീയ ചൈതന്യം പെയ്യുന്ന ചട്ടഞ്ചാൽ മുനമ്പം മുഹിയ്യദ്ദീൻ ജുമാ മസ്‌ജിദ് പള്ളി നേർച്ചയ്ക്കും അനുബന്ധ മജ്ലിസുകൾക്കും സാക്ഷ്യം വഹിക്കുകയാണ്. 2026 ഏപ്രിൽ 30 മുതൽ മെയ് 3 വരെയാണ് പരിപാടി. സ്വലാത്ത് ഹൽഖാ വാർഷികം, അസ്മാഉൽ ബദരിയ്യ വാർഷികം, മുഹിയ്യദ്ദീൻ റാത്തീബ് നേർച്ച രിഫാഈ റാത്തിബ് നേർച്ച, മൗലിദ് പാരായണം, കബർ സിയാറത് സംഗമം മതപ്രഭാഷണം, ദഫ് മുട്ട് തുടങ്ങിയ പരിപാടികൾ പള്ളി നേർച്ചയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.
മൗലാന പേരോട് അബ്ദുറഹ്മാൻ സഖാഫി, ലുഖ്‌മാനുൽ ഹക്കീം സഖാഫി പുല്ലാര, സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം, സയ്യിദ് മുഖ്‌താർ തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുൽ ഖാദർആറ്റക്കോയ തങ്ങൾ അൽ ബുഖാരി ആലൂർ, സയ്യിദ് ത്വാഹാ മുബഷിർ സഖാഫി, സയ്യിദ് ഹാഫിള് അസ്‌ഹർ അസ്‌ഹരി അൽ ബുഖാരി തങ്ങൾ, അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി,
അഷ്റഫ് സഖാഫി പുന്നത്ത്, മൊയിതീന കുട്ടി മുസ്ലിയാരങ്ങാടി, മുഹമ്മദ് ഷഫീഖ് സഅദി, മുഹമ്മദ് ഇർഷാദ് മദനി തുടങ്ങിയ പ്രഗൽബർ പങ്കെടുക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ