പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റെടുത്ത് ഡോ. കെ. ജെ റീന; ജോയിനിങ് ലെറ്ററിലും പ്രതിഷേധം രേഖപ്പെടുത്തി
കൊച്ചി: എറണാകുളത്ത് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റെടുത്ത് ഡോ. കെ. ജെ റീന. ജോയിനിങ് ലെറ്ററിലും പ്രതിഷേധം രേഖപ്പെടുത്തിയ റീന നിയമ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുനൽ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് റീന പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റത്. കെ.ജെ റീനയുടെ സ്ഥലംമാറ്റം ഇന്നലെ ഹൈക്കോടതി ശരിവെച്ചിരുന്നു. സർക്കാർ സ്ഥലമാറ്റം സ്റ്റേ ചെയ്ത ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കാർ അപ്പീലിലാണ് നടപടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ