പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിലെ ആദ്യ കേസുകളില്‍ ഹൈക്കോടതിയില്‍ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലുള്ളത് 2019ല്‍ നടന്ന ക്രമക്കേടുകളാണ്. 2025ലെ ഇടപാടുകളില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിയാക്കാനും സാധ്യതയുണ്ട്. ശബരിമലയില്‍ 2025ല്‍ സ്വര്‍ണപാളികള്‍ കൊണ്ടുപോയതില്‍ ഓരോരുത്തരുടേയും പങ്ക് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.
2019ല്‍ സ്വര്‍ണം കൊണ്ടുപോയതിലെ വീഴ്ച മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ശബരിമല സ്‌പെഷ്യല്‍ കമീഷണറെ പോലും അറിയിക്കാതെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൊണ്ടുത്തുവിട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തന്ത്രി കണ്ഠരര് രാജീവര് എന്നിവരെ പ്രതി ചേര്‍ത്ത് കേസെടുത്തേക്കും. കേസില്‍ പൂര്‍ണ കുറ്റപത്രം എന്ന് സമര്‍പ്പിക്കാനാകുമെന്നും എസ്‌ഐടി ഇന്ന് കോടതിയെ അറിയിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ