വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; കടുത്ത അതൃപ്തിയുമായി ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും മുന്നറിയിപ്പ്
കൊച്ചി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി ഹൈക്കോടതി. അന്തിമ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ സമയം നീട്ടിച്ചോദിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
എസ്.പി, എസ്. ശശിധരനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. എസ് ശശിധരനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കും എന്നും കോടതി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ