കൊച്ചി: മാസപ്പടി കേസിൽ നിർണായക എസ്എഫ്ഐഒ രേഖകൾ ഇഡിക്ക്. കോടതിയിൽ ഹാജരാക്കിയ 134 സുപ്രധാന രേഖകളാണ് ഇഡിക്ക് ലഭിച്ചത്. കോടതിയിൽ സമർപ്പിച്ച സോഫ്റ്റ് കോപ്പി ഇഡി കൈപറ്റി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയെ ചോദ്യം ചെയ്യുന്നതിൽ നിർണായകമാവുന്ന രേഖകളായിട്ടാണ് ഇവയെ കാണുന്നത്.
വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദനികുതി റിട്ടേണുകളടക്കമുള്ള സുപ്രധാന രേഖകളാണ് പിഎംഎൽഎ കോടതി വഴി ഇഡിക്ക് ലഭിച്ചത്. ഈ രേഖകൾ ലഭിച്ചതോടെ അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ള വീണയെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്യുന്നതിലേക്കും തുടർനടപടികളിലേക്കും കടക്കാൻ ഇഡിക്ക് സാധിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ