ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്. എൻ. സി ഹോസ്പിറ്റൽ ദേളി 9ാം വാർഷികാഘോഷവും ജനപ്രതിനികൾക്കുള്ള സ്വീകരണവും നടത്തി



കാസറഗോഡിന്റെ വിശ്വവാസവും സ്നേഹവും ഏറ്റുവാങ്ങി 9 വർഷങ്ങളായി ആരോഗ്യ രംഗത്ത് മുന്നേറുന്ന hnc Hospital Deli ൽ ഇതിനോടകം തന്നെ 6000 ലധികം പ്രസവ സുസ്രൂഷ കൾ നടത്തി എന്നതും അഭിമാനകരമായ നേട്ടമായി ആഘോഷിച്ചു 


9 ആം വാർഷികാഘോഷ പരിപാടികൾ ഉദുമ എം എൽ എ ബഹു :എ കെ നീലകണ്ഠൻ അവർകൾ ഉദ്ഘാടനം ചെയ്തു.


9 സൗജന്യ ഡെലിവറി പദ്ധതി പ്രഖ്യാപനം കാസർഗോഡ് എം എൽ എ ബഹു : കല്ലട്ര മാഹിൻ ഹാജി നടത്തി. Hnc Health care group ചെയർമാൻ ഡോ. ഷാനിത് മംഗലാട്ട് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ എം എൽ എ മാരെയും ജില്ല ,ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികളെയും


 hnc Hospital Deli ൽ 5000 ഡെലിവറികൾ വിജയകരമായി പൂർത്തിയാക്കിയ ഡോ നജ്മ പാലക്കി യെയും ആദരിച്ചു.


 കൂടാതെ പുതിയ ചുവടുവെപ്പുകളായ home care സേവനം, ആംബുലൻസ് സേവനം എന്നിവ ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആയിഷ അബൂബക്കർ, വൈസ് പ്രസിഡന്റ്‌ ശ്രീ. ദിലീപ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ കൊല്ലംപാടി ഉസ്താദ്,hnc Health care group executive director ഷിജാസ് മംഗലാട്ട്, പബ്ലിക് റിലേഷൻ ഓഫീസർ റാഫി പാറയിൽ, മുസ്ലിം ലീഗ് നിയോഗമണ്ഡലം പ്രസിഡന്റ്‌ കല്ലട്ര അബ്ദുൽ കാദർ, സിപിഎം നേതാക്കളായ ചന്ദ്രൻ കൊക്കാൽ ഷക്കീർ, ബിജെപി നേതാവ് പി സദാശിവൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി കണ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മാരായ അൻവർ കോളിയടുക്കം, മറിയ മാഹിൻ എന്നിവർ മുഖ്യ സാന്നിധ്യമായി.*



പുതുതായി ആരംഭിക്കുന്ന hnc premium Health check up Package ശ്രി.ഷംസു തെക്കിൽ ആരോഗൃ കമ്മിറ്റി ചെയർമാൻ ഗ്രാമ പഞ്ചായത്ത്‌ ചെമ്മാട് പ്രകാശനം ചെയ്തു*


കൂടാതെ ജാമിയ സ അദിയ അറബിയ അഡ്നിമിസ്ട്രേറ്റർ അബ്ദുൽ ഹമീദ്,വാർഡ് മെമ്പർ അബ്ദുള്ള കുഞ്ഞി മറ്റ് പഞ്ചായത്ത്‌ മെമ്പർമാർ, ഡോ അബ്ദുൽ കരീം, ഡോ. അബൂബക്കർ, ഡോ നജ്മ, ഡോ ജഹാന, ഡോ ബെറ്റ്സി, ഡോ സാജിത, ഡോ ജിബിൻ, ഡോ ലുക്മാൻ,DT ഫർസീല, PT റഫ്‌സാന എന്നിവർ ആശംസകൾ അറിയിച്ചു. ഹോസ്പിറ്റൽ മാനേജർ രാഹുൽ മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചീഫ് അക്കൗണ്ടന്റ് നജീബ് നന്ദി പറഞ്ഞു.* 


ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ റിഷാദ് കൂടാതെ ശോഭ, താജുദ്ധീൻ, ലക്ഷ്മിക്കുട്ടി,സജ്ന, മുനവ്വിറ അമീർ, മിഥുൻ, സജിത, അസർ, ജാഹ്ഫർ, ശാദിൽ, അൻഷീദ്, നിഹാൽ, മറ്റു എല്ലാം സ്റ്റാഫുകളും നേതൃത്വം നൽകി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരി...

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.