തിരുവനന്തപുരം: സംസ്ഥാനത്തെ ഭവന സെന്‍സസിന് ഇന്ന് തുടക്കമാകും. ജൂലൈ 30 വരെ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി 34 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യാവലിയാണ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ കെട്ടിടങ്ങളെ 150 മുതല്‍ 200 വരെ വീടുകള്‍ ഉള്‍പ്പെടുന്ന സെന്‍സസ് ബ്ലോക്കുകളായി തിരിച്ചാണ് ക്രമീകരണം. ആദ്യ ദിവസങ്ങളില്‍ ഓരോ ബ്ലോക്കിന്റെയും ലേഔട്ട് മാപ്പ് തയ്യാറാക്കുന്ന ജോലികളായിരിക്കും എന്യൂമറേറ്റര്‍മാര്‍ നിര്‍വഹിക്കുക. വീടുകളും മറ്റ് കെട്ടിടങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്ന ഭൂപടം തയ്യാറാക്കിയ ശേഷമാണ് വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം ആരംഭിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ