ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിയായിരുന്ന ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭാംഗത്വത്തിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും പരിഗണിക്കപ്പെടാതിരുന്നതോടെയാണ് മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഉണ്ടായത്.
മൂന്നാം മോദി മന്ത്രിസഭയില്‍ 2024 ജൂണ്‍ ഒന്‍പതിനാണ് ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റത്. നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ കുര്യന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കുകയാണ്. ബിജെപി പ്രഖ്യാപിച്ച പുതിയ രാജ്യസഭ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ജോര്‍ജ് കുര്യന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. മധ്യപ്രദേശില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് തരുണ്‍ ചുഘ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ