തൊടുപുഴ: മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രത്തന്റെ നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉടനെ പുതിയ പേര് നിര്‍ദ്ദേശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു. കേരള സര്‍ക്കാര്‍ പ്രതിനിധിയായ ടി ആര്‍ ശിവരാജിനെ മാറ്റി ഉത്തര്‍പ്രദേശ് പ്രതിനിധി എം എല്‍ ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗത്തെ ഉള്‍പ്പെടുത്താനുള്ള തീരുമാനം. പുതിയ നാമനിര്‍ദേശം സമര്‍പ്പിക്കണമെന്ന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.
L
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ