തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യമില്ല.
ഏഴാം പ്രതി അനില്‍കുമാര്‍, 21ാം പ്രതി വിജയ്, 24ാം പ്രതി നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. ആക്രമണം മുൻകൂട്ടി തീരുമാനിച്ചതാണെന്നും കോടതി നിരീക്ഷിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ