ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

 


തിരുവനന്തപുരം: കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനാണ് ഹൈക്കോടതിയുടെ നടപടി. കൗണ്‍സിലര്‍മാര്‍ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിര്‍ദേശിച്ചു.

ദൈവങ്ങളുടെ പേരുകള്‍ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് ഹൈകോടതി വ്യക്തമാക്കി.

20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗണ്‍സിലറുമായ എസ്.പി. ദീപക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കടകംപള്ളി വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചുകൊണ്ടാണ് ജയ രാജീവ് വേദി വിട്ടത്. കരമന വാര്‍ഡ് കൗണ്‍സിലര്‍ സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഡിജിപിയും ശാസ്തമംഗലത്തില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞിരുന്നു.

അഭിപ്രായങ്ങള്‍