കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നത് കാണുമ്പോള്‍ അതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു.
രാഷ്ട്രീയ നേട്ടത്തിനായി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ പദ്ധതിയെന്നും, ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് ഇത് നടപ്പാക്കിയതെന്നുമാണ് ഹരജിയില്‍ പറയുന്നത്. പദ്ധതി വഴി സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, നികുതിപ്പണം ഉപയോഗിച്ച് ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതി സ്റ്റേ ചെയ്യണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ