ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം നീണ്ട് പോകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലാണ് യോഗം. യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സംസാരിച്ചിരുന്നു. പശ്ചിമേഷന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് സംസാരം നടന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് ഉള്‍പ്പടെ ചര്‍ച്ച ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ