തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യപ്രകാശത്തിന്റെ തീവ്രത വര്‍ധിച്ചതിനെ തുടര്‍ന്ന് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യുവി നിരക്ക് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ടു മുതല്‍ പത്തു വരെയാണ് ഓറഞ്ച് അലേര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്.
അതേസമയം കൊട്ടാരക്കര, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് ദീര്‍ഘസമയം നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ