കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ആന്‍റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. വിചാരണക്കോടതി വിധിച്ച മൂന്നുവര്‍ഷം തടവ് നിലനില്‍ക്കും.ഹൈക്കോടതി സിംഗിൾ നെഞ്ചിന്റെതാണ് ഉത്തരവ്.അപ്പീലിലെ ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
എംപി,എംഎൽഎമാർക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ജഡ്ജ് ജസ്റ്റീസ് സി. ജയചന്ദ്രൻ ആണ് ഹരജി തള്ളിയത്. ആന്റണി രാജുവിന്റെ ശിക്ഷ വിധി നടപ്പാക്കുന്നത് സേഷൻസ് കോടതി തടഞ്ഞെങ്കിലും കേസിൽ കുറ്റകാരൻ ആണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ