ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള മരുന്ന് വിതരണത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപോര്‍ട്ടുകള്‍. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സവും വ്യോമഗതാഗതത്തിലെ അട്ടിമറികളും ഔഷധ വിതരണ ശൃംഖലയെ തളര്‍ത്തിയിരിക്കുകയാണ്. വിതരണത്തിലെ കാലതാമസം, കയറ്റിറക്കുമതി ചെലവുകളുടെ വര്‍ധന, ഗതാഗത മാര്‍ഗങ്ങളിലെ തടസ്സങ്ങള്‍ എന്നിവ മരുന്ന് വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജീവന്‍ രക്ഷാമരുന്നുകളുടെ ലഭ്യതയില്‍ ഇതിനകം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍ ചികില്‍സയ്ക്കുള്ള മരുന്നുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിതരണം ശക്തമായി ബാധിച്ചിരിക്കുകയാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ