ഡൽഹി: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി. ജാമ്യം റദ്ദാക്കണമെന്ന അതിജീവതയുടെ ഹരജിയിലാണ് കോടതി നടപടി. എന്നാൽ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രിംകോടതി ഒഴിവാക്കി. വിധിയിലെ നാല് ഖണ്ഡികയാണ് ഒഴിവാക്കിയത്.
ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാൽ, ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല.ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ തങ്ങൾ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ