ന്യൂഡൽഹി: മൊബൈൽ റിചാർജിൽ 30 ദിവസത്തെ പ്ലാൻ നിർബന്ധമാണെന്ന് കേന്ദ്ര വാർത്തവിനിമയ മന്ത്രാലയം. ടെലികോം റെഗലുലേറ്ററി അതോറിറ്റി ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പാർലമെന്റിൽ അറിയിച്ചു. ടെലികോം കമ്പനികൾ 28 ദിവസത്തെ സൈക്കിളിൽ ബില്ലിംഗ് നടത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു മാസത്തെ അധിക തുക നൽകേണ്ടി വരുന്ന കാര്യം ഉയർത്തി കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ