തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മഴ ലഭിക്കുന്നതോടെ കാര്‍ഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും ഇത് വലിയ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടിമിന്നലുള്ള സമയത്ത് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ