ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും

 കൊച്ചി: ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം

ദില്ലി: ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രാലയം. ഇന്ന് അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്നും രണ്ട് ദിവസത്തിനുള്ളിൽ സർവീസുകൾ പൂർണ്ണ തോതിൽ സജ്ജമാകും, വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രാല യം വ്യക്തമാക്കി. ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഇരട്ടിയായിരിക്കുകയാണ് നിലവില്‍. ദില്ലി ലണ്ടൻ എയർ ഇന്ത്യ വിമാന നിരക്ക് 27000 ൽ താഴെയാണ് എന്നാല്‍ ദില്ലിയില്‍ നിന്ന് കൊച്ചിയലേക്കുള്ള ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്ക് 50000 നും മുകളിലാണ്. ദില്ലി തിരുവനന്തപുരം എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് 55,000 വരെ ഉയർന്നിട്ടുണ്ട്. ഇതോടെ വലഞ്ഞിരിക്കുകയാണ് യാത്രക്കാർ.

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ

ദില്ലി: ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി മറ്റു വിമാന കമ്പനികൾ. ടിക്കറ്റ് നിരക്കുകളിൽ വൻവർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇരട്ടിയിലധികം ചിലവാക്കിയാൽ മാത്രമെ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിയാണ്. നാളെ ദില്ലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിലാണ്. മുംബൈ പൂനെ ബെംഗളൂരു സർവീസുകളുടെ ടിക്കറ്റ് നിരക്കും വർദ്ധിച്ചു. ദില്ലി കൊച്ചി വിമാന ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്താണ്. നാളത്തെയും ഞായറാഴ്ചത്തെയും ടിക്കറ്റ് നിരക്കിലാണ് വർദ്ധനവ് കാണുന്നത്. ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്​ഗഡ്, ​ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി.

ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗകേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു.മുതിര്‍ന്ന അഭിഭാഷകന്‍ എസ്.രാജീവ് വഴിയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി നാളെ പരിഗണിക്കും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്നാണ് പൊലീസ് നിഗമനം. രാഹുൽ ഇന്നലെ കേരളാ- കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു.രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചെന്നാണ് സൂചന.

കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി സൂചന; സുള്ള്യ കേന്ദ്രീകരിച്ച് വ്യാപക പരിശോധന

  തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് പൊലീസ് നിഗമനം. രാഹുൽ ഇന്നലെ കേരളാ- കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു.രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചെന്നാണ് സൂചന. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പീഡനപരാതി എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.അന്വേഷണ സംഘത്തിൽ മൂന്ന് വനിതാ എസ്ഐമാരുമുണ്ട്. എസ്ഐടിക്ക്‌ കീഴിലാകും അന്വേഷണം നടക്കുക.

മുളിയാർ പീപ്പിൾസ് ഫോറം സ്ഥാനാർത്ഥികളുടെ മുഖാമുഖം ‘ ‘നാട്ടുപ്പോര്’ നടത്തുന്നു.

  ബോവിക്കാനം: മുളിയാർ പീപ്പിൾസ് ഫോറം ഡിസംബർ 7 ന് മുളിയാർ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥി കളുടെ മുഖാമുഖം ‘നാട്ടുപ്പോര്’സംഘടിപ്പിക്കുന്നു. വൈകുന്നേരം 4 മണിമുതൽ രാത്രി 9 മണിവരെയാണ് പരിപാടി. വിവിധ പാർട്ടികളുടെ പ്രകടന പത്രിക പരിപാടിയിൽ അവതരിപ്പിക്കാം.സ്ഥാനാർത്ഥികൾക്ക് അവരുടെ വികസന കാഴ്ചപ്പാടുകളും,രാഷ്ട്രീയവും പറയാൻ അവസരം നൽകും. പഞ്ചായത്തിലെ 18 വാർഡുകളിലേയും,ജില്ല,ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വോട്ടർമാർക്ക് ചോദ്യംചോദിക്കാനുള്ള അവസരം ഉണ്ടാവും. പരിപാടി ടി എ ഷാഫി ഉദ്ഘാടനം ചെയ്യും.അബി കുട്ട്യാനം മോഡറേറ്ററായിരിക്കും. ആലോചന ചോഗത്തിൽ പ്രസിഡൻ് ബി അഷ്‌ഫ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം,സാദത്ത് മുതലപ്പാറ,സുനിൽ മളിക്കാൽ,വേണുകുമാർ,കബീർ മുസ്സ്യാർ നഗർ പ്രസംഗിച്ചു.

പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, 'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ

  കൊച്ചി: പി എം ശ്രീയിലെ ഇടപെടലില്‍ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർലമെന്‍റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപിയാണെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടിന്‍റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം. സഭാ സമ്മേളനത്തിന് മുമ്പ് പാർലമെന്‍റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണാണ്. രാജ്യസഭ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയേക്കുമെന്ന് സൂചന; ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം

കാസർകോട്: കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം. രാഹുൽ മാങ്കൂട്ടത്തിലിനെ ഇവിടേക്ക് എത്തിക്കുമെന്ന സൂചന നിലനിൽക്കെയാണ് ഇത്തരത്തിൽ ഒരു പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയേക്കുമെന്നാണ് സൂചന.

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരായ വിശദാംശങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷൻ വാദങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവ് വൈകാതെയിറങ്...

രാഹുലിനെതിരായ രണ്ടാമത്തെ കേസ്; അതിജീവിതക്ക് നോട്ടീസ്

  തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അതിജീവിതക്ക് നോട്ടീസ് അയച്ച് പൊലീസ്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മെയിൽ അയച്ചത്. മറുപടി ലഭിച്ചാൽ ഉടൻ തന്നെ മൊഴിയെടുക്കും. അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റ് തടയണമെന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഹരജിയിൽ തിരുവനന്തപുരം ജില്ലാ കോടതി അൽപസമയത്തിനകം വിധി പറയും. വിശദമായ വാദം പൂർത്തിയതോടെ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

  കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് കാലാവധി നീട്ടിയത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ശബരിമല സ്വര്‍ണകൊള്ളയില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്‌ഐടി പ്രതി ചേര്‍ത്തത്. എട്ടാം തീയതിയാണ് ജാമ്യഹരജി കോടതി പരിഗണിക്കുക. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപാളികള്‍ കൈമാറിയത് ഉള്‍പ്പെടെ എല്ലാകാര്യവും കൂട്ടായെടുത്ത തീരുമാനമെന്നാണ് ജാമ്യ ഹരജിയില്‍ പറയുന്നത്. മിനുട്‌സില്‍ ചെമ്പ് എന്നെഴുതിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നും പറയുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും ജാമ്യഹരജിയില്‍ പത്മകുമാര്‍ വാദിക്കുന്നുണ്ട്."

വൈദ്യുതി നിരക്കില്‍ വീണ്ടും ഉയര്‍ച്ച; സര്‍ച്ചാര്‍ജ് പരിധി ഒഴിവാക്കും

  തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ധന സര്‍ചാര്‍ജ് പിരിക്കലിന് നിലവിലെ പരിധി ഒഴിവാക്കുന്ന ചട്ടഭേദഗതിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. സര്‍ചാര്‍ജിന് ഏര്‍പ്പെടുത്തിയിട്ടുള്ള യൂനിറ്റിന് 10 പൈസ പരിധി ഒഴിവാക്കാന്‍ കമ്മീഷനോട് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് നിലവിലെ ചട്ടത്തില്‍ ഭേദഗതിവരുത്തുന്ന കരട് കഴിഞ്ഞ ദിവസം കമീഷന്‍ പ്രസിദ്ധീകരിച്ചത്. ഈ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള തെളിവെടുപ്പ് ഡിസംബര്‍ 23ന് ഓണ്‍ലൈനായി നടക്കും. കമ്മീഷന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഭേദഗതി കരട് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതേ ദിവസത്തെത്തന്നെ കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കാം.

രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ;അച്ചടക്ക നടപടി വൈകുന്നതിൽ കോൺ​ഗ്രസിൽ അമർഷം

പാലക്കാട്: ബലാത്സം​ഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് - കർണാടക അതിർത്തിയിൽ എത്തി. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെട്ടതിൽ പോലീസിന് സംശയമുണ്ട്. പൊലീസിൽ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോയെന്നാണ് സംശയമുയരുന്നത്. എസ്ഐറ്റിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം. കർണാടകയിൽ രാഹുലിനായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുലെത്തിയ വിവരത്തിൽ വീട് വളഞ്ഞ് പരിശോധന നടന്നിരുന്നു. രാഹുൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.

രാഹുലിനെതിരായ പുതിയ പരാതി; കേസെടുത്ത്‌ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബംഗളുരു സ്വദേശിയായ 23കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കെപിസിസി കൈമാറിയ പരാതിയിലാണ് കേസെടുത്തത്. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആണ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കേസ് അന്വേഷിക്കും. അതേസമയം, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. 

പിഎം ശ്രീ പദ്ധതി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സംസ്ഥാനം ഒപ്പിടാന്‍ സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി തന്നെ കാണാന്‍ വന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സംസ്ഥാനത്തെ മുന്നണിയിലെ തര്‍ക്കമാണ്. മന്ത്രി ശിവന്‍കുട്ടിയോടൊപ്പമാണ് താന്‍ കേന്ദ്രമന്ത്രിയെ കണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. 'പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചത് പ്രിയസുഹൃത്ത് ജോണ്‍ ബ്രിട്ടാസാണ്. അതില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്തിനകത്തെ മുന്നണിയിലെ തര്‍ക്കം കാരണമാണ് നിലവില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. അതിന് പരിഹാരം തേടിയാണ് ബ്രിട്ടാസും കേരള സര്‍ക്കാരിലെ ഒരു മന്ത്രിയും എന്നെ കാണാനെത്തിയത്.' കേന്ദ്രമന്ത്രി വ്യക്തമാക്കി.

ബലാത്സം​ഗക്കേസ്: പ്രോസിക്യൂഷനോട്‌ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കോടതി, മുൻകൂർ ജാമ്യാപേക്ഷ തുടർവാദത്തിനായി നാളേക്ക് മാറ്റി

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട്‌ കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാ​ഗത്തിൻ്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവിൽ 7 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാ​ഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസ്സമില്ലെങ്കിലും ജാമ്യാപേക്ഷയിൽ നാളെയായിരിക്കും കോടതി വിധിവരിക

ശബരിമല ‌സ്വർണക്കൊള്ള: എൻ. വാസുവിന് ജാമ്യമില്ല

  കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞയാഴ്ച ‌വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വാസുവിന് ജാമ്യം നൽകുന്നതിനെ എസ്ഐടി എതിർത്തിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി നടപടി. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. എന്നാൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിൽ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിന്റെ വാദം. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയത്. ബോർഡിന്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അം​ഗീകരിച്ചില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാന്‍ഡും, പുറത്താക്കികൊണ്ടുള്ള തീരുമാനം ഉടൻ, കെപിസിസി ശുപാര്‍ശയിൽ എഐസിസി നടപടിയെടുക്കും

  ദില്ലി/തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഉള്‍പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ല. രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നൽകി. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. കേരളത്തിന്‍റെ ചുമതലയുള്ല ദീപ ദാസ് മുൻഷിയിൽ നിന്നാണ് വിവരങ്ങള്‍ തേടിയത്. എം എൽഎക്കെതിരായ പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുൻഷി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോർട്ട് ദീപ ദാസ് മുൻഷി നേതൃത്വത്തിന് നൽകിയിരുന്നു. 

വോട്ടർ പട്ടിക പരിഷ്കരണം: പാർലമെന്റിൽ ചർച്ച നിശ്ചയിച്ച് കേന്ദ്രം; ചൊവ്വ, ബുധൻ ദിവസങ്ങളിൽ 10 മണിക്കൂർ ചർച്ച

ദില്ലി: വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ ചര്‍ച്ച നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പത്ത് മണിക്കൂർ നേരം പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കും. ഉടന്‍ ചര്‍ച്ചയാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിച്ചിരുന്നു. എസ്ഐആറിലെ ചര്‍ച്ചക്ക് മുന്‍പ് സര്‍ക്കാര്‍ അജണ്ടയായ വന്ദേ മാതരത്തില്‍ ചര്‍ച്ച നടക്കും. പ്രതിപക്ഷം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിന് പിന്നാലെ എസ്ഐആറില്‍ ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍. വോട്ടര്‍ പട്ടിക പരിഷ്ക്കരണമെന്ന പേരിലല്ല മറിച്ച് തെരഞ്ഞെടുപ്പ് പരിഷ്ക്കാരമെന്ന പേരിലാകും ചര്‍ച്ച നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ചര്‍ച്ച നടക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബുധനാഴ്ച ചര്‍ച്ചക്ക് മറുപടി നല്‍കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല. അമിത് ഷാ സംസാരിക്കും. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതോടെ നാളെ മുതല്‍ സഭയില്‍ ബഹളമുണ്ടാകില്ലെന്ന ഉറപ്പ് പ്രതിപക്ഷം നല്‍കിയിട്ടുണ്ടെന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്. വോട്ട് കള്ളന്‍ സിംഹാസനം ഒഴിയൂ എന്ന മുദ്രാവാക്യവ...

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്, സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡൻ്റിനും പരാതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു

കേരളത്തിൽ എസ്ഐആർ തുടരാമെന്ന് സുപ്രിംകോടതി; സമയപരിധി നീട്ടാൻ അപേക്ഷ സമർപ്പിക്കണം

  ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ തുടരാമെന്ന് സുപ്രിംകോടതി. സമയപരിധി നീട്ടാൻ അപേക്ഷ സമർപ്പിക്കാൻ കേരളത്തോട് കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരി​ഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. ഇക്കാര്യത്തിൽ കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നൽകാനാണ് കോടതി കേരളത്തിന് നിർദേശം നൽകിയത്. ഫോമിന്റെ അവസാന തീയതി ഒരാഴ്ചയോ അതിൽ കൂടുതലോ നീട്ടാനാണ് കേരളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകേണ്ടത്. ഹരജിക്കാരുടെ അഭ്യർഥനയിൽ ന്യായമുണ്ടെന്ന് കരുതുന്നുവെന്ന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് നിരീക്ഷിച്ചു.

സിഎം ആശുപത്രിയിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി

  ചെർക്കള: സിഎം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. മാനേജിംഗ് ഡയറക്ടർ ഡോ: മൊയ്തീൻ ജാസിറലി ഉദ്ഘാടനം ചെയ്തു. പി ആർഒ ബി അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.ബോധവത്ക്കരണം,റെഡ് റിബൺ ധരിക്കൽ എന്നിവ നടത്തി.

അടച്ചിട്ട മുറിയിൽ വാദം കേൾക്കണം'; ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ

  പാലക്കാട്: ലൈംഗിക പീഡനക്കേസിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ഈ വിവരങ്ങൾ പുറത്തുപോകാൻ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയിൽ പറയുന്നു.രാഹുലിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.

വന്യ - മൃഗ ആക്രമണം മനുഷ്യജീവൻ സംരക്ഷിക്കണം. ഡിസ്ടിക് സോഷ്യൽ സേവ് ഫെഡറേഷൻ

വന്യ - മൃഗ ആക്രമണം മനുഷ്യജീവൻ സംരക്ഷിക്കണം.  ഡിസ്ടിക് സോഷ്യൽ സേവ് ഫെഡറേഷൻ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന മനുഷ്യ ജീവനുകൾക്ക് സംരക്ഷണവും, സുരക്ഷയും നല്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് സോഷ്യൽ സേവ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്,ബി.അബ്ദുൾ ഗഫൂർ , ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം,ട്രഷറർ കൂട്ട്യാനം മുഹമദ് കുഞ്ഞി എന്നിവർ വനം - വന്യജീവി വകുപ്പ് മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. മുളിയാറിലെ നുസ്രത്ത് നഗർ, ബാവിക്കര, ബാലനുക്കം, മളിക്കാൽ , ആല നടുക്കം , ആലൂർ, കുഞ്ഞടുക്കം എന്നീ പ്രദേശങ്ങളിൽ രാത്രി കാല യാത്രകൾ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും, ഭീതിയില്ലാതെ യാത്രചെയ്യാൻ അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. കാട്ടുപന്നി കൂട്ടങ്ങൾ ജനവാസ മേഘലകളിൽ തമ്പടിച്ച് ആക്രമണങ്ങൾ തുടർക്കഥയാണ്. ഇതിന് ഉദാഹരണമാണ് നുസ്രത്ത് നഗറിലെ മുത്തലിബിനെ അക്രമിച്ചത്. ഇയാൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ചികിൽസ ചെലവുകളും നല്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 4 (1) B പ്രകാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്റെ അധികാരങ്ങൾ പഞ്ചായത്തിനുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത സാഹച...

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസ്: മേയർ ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ നിന്ന് മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ച് മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടായത്. ഇതിനെ തുടർന്ന് മേയറെ വീണ്ടും പ്രതി ചേർക്കണം എന്ന് ആവശ്യപ്പെട്ട് യദു കോടതിയിൽ വീണ്ടും ഹർജി നൽകി. അതേസമയം, കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. മേയർ നൽകിയ പരാതിയിലെടുത്ത കേസിലാണ് യദുവിനെതിരെ കുറ്റപത്രം നൽകുക മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് പൊലീസ് മ്യൂസിയം പൊലീസാണ് ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്, ജാമ്യാപേക്ഷ തള്ളി

  തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും. അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായി സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുൽ ഈശ്വറിന്‍റെ ജാമ്യം തള്ളിയത്.

എസ്‌ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

  ന്യുഡൽഹി: എസ്‌ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചു. എസ്‌ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ നടപടികളെടുത്തു. സുഗമമായി നടത്തിപ്പിന് സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോടും വെവ്വേറെ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ എസ്‌ഐആറിന് തടസ്സമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. നാളെയാണ് സുപ്രിം കോടതി എസ്‌ഐആർ പരിഗണിക്കുന്നത്.

മസാലബോണ്ട്; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി ഇഡി

  കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2672.6 കോടിരൂപയാണ് കിഫ്ബി മസാലബോണ്ട് വഴി സമാഹരിച്ചത്. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനമാണ് എന്നാണ് ഇഡി വിശദീകരണം. കിഫ്ബിയുടെ പേരിലാണ് ഭൂമി വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം 12 നാണ് ഇഡി മുഖ്യമന്ത്രി അടക്കം നാല് പേർക്ക് നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻധനകാര്യമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ.എം എബ്രഹാം എന്നിവർക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ല. അഭിഭാഷകൻ മുഖേന വിശദീകരണം നൽകിയാൽ മതിയെന്നും ഇഡി വ്യക്തമാക്കി.

എസ്‌ഐആറിൽ ലോക്‌സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു

  ന്യൂഡൽഹി: എസ്‌ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭയിൽ മുൻ ഉപ രാഷ്ട്രപതി ജഗദീപ് ധൻഖഡിന്റെ രാജിയിൽ ഭരണ-പ്രതിപക്ഷം ഏറ്റുമുട്ടി. ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും , പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നും പാർലമെന്റിൽ നാടകമല്ല കളിക്കേണ്ടതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു.