മുളിയാർ:ബോവിക്കാനം
അമ്മങ്കോട് ലക്ഷം വീട് കോളനിയിലെ സജിൽ മുഹമ്മദിന്റെ ഓട് മേഞ്ഞ വീട് തെങ്ങ് വീണ് തകർന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അയൽ വീട്ടിലെ തെങ്ങ് കടപുഴകി വീണത്. കുട്ടികൾ അടക്കമുള്ളവർ അത്ഭുത കരമായാണ് രക്ഷപ്പെട്ടത്.
ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽസെക്രട്ടറി മൻസൂർ മല്ലത്ത്,ബെഞ്ച് കോടതി വാർഡ് പ്രസിഡണ്ട് എബി. കലാം,പഞ്ചായത്ത് അംഗം ലുബ്ന മുനീർ സന്ദർശിച്ചു. മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീം അംഗങ്ങളായ പഞ്ചായത്ത് അംഗം നസീർ മൂലടുക്കം,
ഇർഷാദ് ചെക്കുപൊവ്വൽ, അസീസ് ബോവിക്കാനം,
അഷ്റഫ് ആപു, മുനീർ പൊവ്വൽ തെങ്ങ് മുറിച്ചു മാറ്റുന്ന സേവന പ്രവർത്ത നങ്ങൾക്ക്നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ