വി.വി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി, ജി.എസ് ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാകും; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വി.വി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകും. വി.വി രാജേഷും ആർ. ശ്രീലേഖയും ബിജെപി കമ്മിറ്റി ഓഫീസിലെത്തി.
മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ മറികടന്നാണ് രാജേഷ് മേയര്‍ സ്ഥാനാര്‍ഥിയായത്. ശ്രീലേഖ മേയറാകുന്നതിനോട് മുന്നണിക്കകത്തെ വലിയൊരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് മേയര്‍ സ്ഥാനത്തേക്ക് രാജേഷിനെ ബിജെപി പരിഗണിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ