കോർപ്പറേഷനുകളില്‍ സാരഥികളായി; തിരുവന്തപുരത്തും കൊല്ലത്തും പുതുചരിത്രം, സത്യപ്രതിജ്ഞ ചെയ്ത് പുതിയ മേയർമാര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർമാരെയും മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺമാരെയും തെരഞ്ഞെടുത്തു. മേയർ തെരഞ്ഞെടുപ്പില്‍ കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം, തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ അധികാരത്തിലെത്തി. കോഴിക്കോട് മാത്രമാണ് എൽഡിഎഫ് മേയര്‍ വിജയിച്ചത്. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കുമാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ