ന്യൂഡല്‍ഹി: വിമാനയാത്ര പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 10 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് 2008 സര്‍വീസുകള്‍ 1879 സര്‍വീസുകളായി ചുരുക്കി. ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം സര്‍വീസുകള്‍ കുറച്ചത്- 52. ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്.
കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. പൈലറ്റുമാരുടെയും എയര്‍ലൈനുകളുടെയും ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങളുടെ ഡ്യൂട്ടി സമയ പരിധി നോക്കുന്ന ഫ് ളൈറ്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഡയറക്ടറേറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ നീക്കം ചെയ്തു. എഫ്.എസ്.ഡിയുടെ ഡയറക്ടറായി അധിക ചുമതല വഹിച്ചിരുന്ന ഒരു അഡീഷണല്‍ ഡയറക്ടറെയും ചുമതലയില്‍ നിന്ന് നീക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ