കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചറിയല്‍ രേഖ വരുന്നു. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ജീവനിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാര്‍ഡ് നല്‍കുന്നതെന്നും പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കാര്‍ഡിന് എസ്ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഡ് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍മാര്‍ക്കാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ