കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കേസില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ പോലിസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ചോദ്യം ചെയ്യാന്‍ സുബ്രമണ്യന് പോലിസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം പോലിസിന് മുന്നില്‍ ഹാജരായില്ല. തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. താന്‍ പങ്കുവെച്ച ചിത്രം വ്യാജമല്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സുബ്രഹ്‌മണ്യന്‍. പോസ്റ്റ് പിന്‍വലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ