തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്ഐടി സംഘം ബെല്ലാരിയിൽ. സ്വർണം വാങ്ങിയ ഗോവർധന്‍റെ ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ്. അഞ്ചംഗ അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.
സ്വർണ കൊള്ളയിൽ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നതായിരുന്നു ഗോവര്‍ധന്‍റെ മൊഴി. ശബരിമലയിലെ സ്വർണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ,തനിക്ക് വിറ്റതാണെന്ന് ഗോവർധൻ ഹൈക്കോടതിയിൽ നൽകിയ ജാമ്യഹരജിയിൽ വ്യക്തമാക്കിയിരുന്നു. 14.97 ലക്ഷം രൂപയാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഡിഡി ആയി കൈമാറിയത്.
ദേവസ്വം ബോർഡാണ് ക്രമക്കേട് നടത്തിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ ഗോവർധൻ പറയുന്നു. പണം കൈമാറിയതിന്‍റെ രേഖകളും ഗോവർധൻ കോടതിയിൽ സമർപ്പിച്ചു. രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ