തിരുവനന്തപുരം: സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിന് അന്വേഷണം ഉണ്ടായേക്കും. അതിവേഗം തീരുമാനമെടുത്തതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നാണ് പരിശോധിക്കുക. മൂവാറ്റുപുഴയിലെ ബിയര്‍ പാര്‍ലറിനാണ് സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് അനുവദിച്ചത്.
ജൂണ്‍ 23നാണ് ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ 24ന് അനുമതി നല്‍കുകയും ചെയ്തു. എറണാകുളത്തെ രണ്ടാമത്തെ ബാറിന് നാല് ദിവസം കൊണ്ടാണ് ലൈസന്‍സ് അനുവദിച്ചത്. 25ന് നല്കിയ അപേക്ഷയില്‍ 29ന് അനുമതി നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 29നാണ് കോട്ടയത്തുള്ള ബാര്‍ അപേക്ഷ നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് ലൈസന്‍സ് അനുവദിക്കുകയും ചെയ്തു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ