ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എൻഡോസൾഫാൻ സമരചരിത്രം 'വിഷമഴ' പ്രകാശനം ചെയ്തു

 


കാസർകോട്: എൻഡോസൾഫാൻ വിരുദ്ധ സമരത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന 'വിഷമഴ' എന്ന പുസ്തകം പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഡോ. മൊയ്തീൻ ജാസർ അലിക്ക് നൽകി പ്രകാശനം ചെയ്തു.


റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ് രചിച്ച *'വിഷമഴ'*യിൽ ഭരണകൂടം സൃഷ്ടിച്ച ദുരന്തത്തിന്റെ ഭീകരത ആഴത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് പ്രകാശനച്ചടങ്ങ് നിർവഹിച്ചുകൊണ്ട് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു.


ഒരു സർക്കാർ ഉദ്യോഗസ്ഥന് താൻ പ്രവർത്തിക്കുന്ന വ്യവസ്ഥിതിയോട് കലഹിക്കണമെങ്കിൽ അപാരമായ ധൈര്യവും ദുരിതബാധിതരോടുള്ള ആഴമായ മനുഷ്യത്വ സമീപനവും വേണം. അതിന്റെ നേർസാക്ഷ്യമാണ് ഈ ചരിത്രരേഖയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വി.വി. പ്രഭാകരൻ പുസ്തകം പരിചയപ്പെടുത്തി. പുഞ്ചിരി പ്രസിഡന്റ് ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.


അഷ്റഫലി ചേരങ്കൈ, മാഹിൻ കേളോട്ട്, ഷറീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, മോഹൻകുമാർ നാരന്തട്ട, നാസർ ചെർക്കളം, കെ.വത്സല,ഹമീദ് കാവിൽ,രചന അബ്ബാസ്, അജയൻ, ഇ.രാധാകൃഷ്ണൻ,അബ്ദുള്ളകുഞ്ഞി ഖന്ന ,കെ.സുരേഷ്കുമാർ,സുനിൽ മളിക്കാൽ, എബി. കുട്ടിയാനം, അബൂബക്കർ ഗിരി, ബി.കെ. മുഹമ്മദ്, സുബൈർ പടപ്പിൽ, റഹീം ചൂരി, സിദ്ദീഖ് പടപ്പിൽ , അഡ്വ:ഷഫീക്ക് തങ്ങൾ,ജമീല, എ.രാഘവൻ,കൃഷ്ണൻ നായർ,യാക്കൂബ് ചെങ്കള എന്നിവർ പ്രസംഗിച്ചു.


പുസ്തകത്തിന്റെ രചയിതാവ് ബി. അഷ്റഫ് മറുമൊഴി നടത്തി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.