സംസ്ഥാന സ്‌കൂള്‍ കായികമേള: സ്വര്‍ണക്കപ്പ് നിലനിര്‍ത്തി തിരുവനന്തപുരം, അത്ലറ്റിക്‌സില്‍ മലപ്പുറത്തിന് ഹാട്രിക്ക് കിരീടം
കോഴിക്കോട്: അറുപത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണക്കപ്പ് നിലനിര്‍ത്തി തിരുവനന്തപുരം. അത്ലറ്റിക്‌സില്‍ മലപ്പുറത്തിന് ഹാട്രിക്ക് കിരീടം. പാലക്കാടിന്റെ വെല്ലുവിളി മറികടന്ന് 204 പോയിന്റുമായാണ് അത്ലറ്റിക്‌സില്‍ മലപ്പുറം ചാംപ്യന്മാരായത്. 19 സ്വര്‍ണം അടക്കം 204 പോയിന്റോടെയാണ് മലപ്പുറത്തിന്റെ കിരീടനേട്ടം. 2012.3 പോയിന്റുമായാണ് തിരുവനന്തപുരം സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. തൃശൂരാണ് 965.3 പോയിന്റുമായി രണ്ടാം സ്ഥാനത്ത്, മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം (923.3 പോയിന്റ്). സ്‌കൂളുകളില്‍ ഐഡിയല്‍ കടകശേരി തുടരെ അഞ്ചാം തവണയും എതിരാളികളില്ലാതെ മുന്നേറി.