ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ഖാർഗെ
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് ജനകീയ ഇംപീച്ച്മെന്റ് നടക്കുന്നത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഖാര്‍ഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ ജനകീയ കുറ്റവിചാരണയില്‍ അധ്യക്ഷയായി. കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുടെയും നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ