തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസില്‍ പി എസ്സി ചെയര്മാന് എം ആര് ബൈജുവിനെ പ്രതി ചേര്‍ത്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ നിയമന ക്രമക്കേടിലാണ് കേസ്. എം ആര് ബൈജുവിനെ കൂടാതെ പിഎസ് സി അംഗങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രതികള്‍ ഇഷ്ടക്കാര്‍ക്ക് നിയമനം നല്കി അന്യായ നേട്ടം ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിലൂടെ പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി. അധികാര ദുര്‍വിനിയോഗം ചെയ്ത് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്കിയ എന്നും എഫ്ഐആറിലുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ