ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുളിയാർ നുസ്രത്ത് നഗറിൽ കാട്ട് പന്നി അക്രമണം യുവാവിന് ഗുരുതര പരിക്ക്

  മുളിയാർ നുസ്രത്ത് നഗറിൽ കാട്ട് പന്നി അക്രമണം യുവാവിന് ഗുരുതര പരിക്ക് ബോവിക്കാനം: നുസ്രത്ത് നഗറിൽ ഇന്ന് രാവിലെ പളളിയിലേക്ക് പോവുകയായിരുന്ന മുത്തലിബ് തെക്കിലിന്റെ സ്കൂട്ടറിൽ കാട്ട് പന്നികൂട്ടം റോഡിന് കുറുകെ ചാടി അക്രമിച്ചതിനാൽ പരിക്ക്പറ്റി ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുപ്രവർത്തകരായ മസൂദ് ബോവിക്കാനം, സിദ്ധീഖ് ബോവിക്കാനം, ബി.അബദുൾ ഗഫൂർ അബ്‌ദുല്ലഭരണി എന്നിവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

കാസർകോട് ജില്ലയിൽ ആദ്യമായി ഇൻ്റർവെൻഷനൽ റേഡിയോളജി ചികിത്‌സ സി എം ആശുപത്രിയിൽ ആരംഭിച്ചു

  കാസർകോട്ടെ ചികിൽസ രംഗത്ത് ആദ്യമായി ഇൻ്റർവെൻഷനൽ റേഡിയോളജി സേവനങ്ങൾ ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ചു. മെട്രോ സിറ്റികളിലുള്ള ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ സേവനം ലഭ്യമായിരുന്നത്. കഴിഞ്ഞ ദിവസം 3 രോഗികൾക്കാണ് സർജറി ഇല്ലാതെ അതിന്യൂതന ഇൻ്റർവെൻഷനൽ റേഡിയോളജി പ്രൊസീജിയർ വിജയകരമായി നടത്തിയത്. കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ ഉപയോഗിക്കുന്ന എവിഫിറ്റ്യൂല ഉപയോഗശൂന്യമായത് സർജറിയുടെ സങ്കീർണ്ണതളില്ലാതെ കാത്ത്ലാബിൻ്റെ സഹായത്തോടെ റേഡിയോളജി സംവിധാനം ഉപയോഗിച്ച് പ്രവർത്തന സജ്ജമാക്കി. കാലിൽ വ്രണം ബാധിച്ച് രക്തയോട്ടം നിലച്ച കാൽപാദം നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന രണ്ട് രോഗികൾക്ക് പെരിഫറൽ ആജിയോഗ്രാം സെറ്റണ്ടിംഗ് ഉപയോഗിച്ച് കാൽപാദം നിലനിർത്താൻ സാധിച്ചു. ഇതുകൂടാതെ തൈറോയ്‌ഡ് ഗ്രന്ഥി മുഴകൾ,ഗർഭപാത്രത്തിലെ ഫൈബ്രോയ്‌ഡ് ,മറ്റു ഒട്ടനവധി രോഗങ്ങൾ സർജറി ഇല്ലാതെ രോഗം ഇല്ലാതാക്കാൻ ഇൻ്റർവെൻഷനൽ റേഡിയോളജി ചികിത്സയിലൂടെ കഴിയും. ഡോ:മന്ദീപ് സാഗർ,ഡോ:ലിയോൺ,ഡോ:ആനന്ദ്,ഫാത്തിമ മുംതാസ്,പ്രീത കെ,മുനവ്വിർ,കൃഷ്ണകുമാരി,സിനിതോമസ്,സ്നേഹ രാജേഷ് എന്നിവർ നേതൃത്വം നൽകി.

മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്; നടപടി മസാല ബോണ്ട് ഇടപാടിൽ

  തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 

കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം, നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

  കാസര്‍കോട്: കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. കാറ്റാംകവലയിലെ വളവിലെത്തിയതോടെ ബസ് പൂര്‍ണമായും നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 48 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ച് പേരുടെ നില അതീവഗുരുതരം.

യുവതിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തില്‍; കോടതിയില്‍ സീല്‍ഡ് കവറിൽ രേഖകൾ സമർപ്പിച്ചു

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.

കേരളത്തിലെ എസ്ഐആര്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ പരാതി പ്രവാഹം, ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുള്ളവരെ സഹായിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പുരോഗതി വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രതിവാര യോഗത്തിലും പരാതിപ്രവാഹം. തദ്ദേശ വോട്ടെടുപ്പ് ദിവസം തന്നെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ വാശിയെന്തെന്ന് കോൺഗ്രസും ഇടതുപാർട്ടികളും ചോദിച്ചു. ഫോം ഒപ്പിട്ടവരെല്ലാം കരട് പട്ടികയിൽ വരുമെങ്കിൽ എസ്ഐആറിന്‍റെ പ്രസക്തി എന്തെന്ന സംശയം ബിജെപി ഉന്നയിച്ചു. ഒഴിവാക്കപ്പെടുമെന്ന് ആശങ്കയുളളവരെ കമ്മീഷൻ സഹായിക്കുമെന്ന് സിഇഒ രത്തൻ ഖേൽക്കർ മറുപടി നൽകി. എസ്ഐആർ ഫോം വിതരണവും ഡിജിറ്റലൈസ് ചെയ്യലും പൂർത്തിയാക്കാൻ ഇനി അഞ്ച് ദിവസമാണ് ബാക്കിയുള്ളത്. ഇതുവരെ തിരികെ 85 ശതമാനം ഫോമുകളാണ് ലഭിച്ചത്. 7.61 ലക്ഷം പേരുടെ ഫോമുകള്‍ തിരികെ ലഭിച്ചിട്ടില്ല. ഫോം വിതരണ പ്രക്രിയ പൂർത്തിയാക്കും മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ അവസാന അവലോകന യോഗത്തിലും സമയം നീട്ടണമെന്ന ആവശ്യം ഉയര്‍ന്നു. ഡിസംബർ ഒൻപതിന് സംസ്ഥാനത്ത് തദ്ദേശ വോട്ടെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കും. 

ഭിന്നതയില്ല, ആശയക്കുഴപ്പമില്ല'; സംയുക്ത വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും

  ബെംഗളൂരു: തങ്ങൾക്കിടയിൽ ഒരു പ്രശ്‌നവും ഭിന്നതയുമില്ലെന്ന് കർണാക മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിദ്ധരാമയ്യയുടെ പ്രഭാതവിരുന്നിന് ശേഷമായിരുന്നു വാർത്താസമ്മേളനം. കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നുവെന്നും ഇപ്പോൾ എല്ലാം പരിഹരിക്കപ്പെട്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. തങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു. കോർപറേഷൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശിവകുമാർ പറഞ്ഞു

ബലാത്സം​ഗക്കേസ്: രാഹുലിന് മുന്നിൽ നിർണായക ദിവസങ്ങൾ, മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി

  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരി​ഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാൽ ഹർജി ബുധനാഴ്ച്ച പരി​ഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹർജി നൽകിയത്. അതേസമയം, ബുധനാഴ്ച്ച ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതോടെ രാഹുലിൻ്റെ അറസ്റ്റ് ഉണ്ടാവുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നേരത്തെ രാഹുൽ സംസ്ഥാനം വിട്ടെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും പാലക്കാട് രഹസ്യകേന്ദ്രത്തിലാണ് കഴിയുന്നതെന്നാണ് വിവരം. 

ദുരിതക്കാറ്റായി ഡിറ്റ് വാ ചുഴലി, ശ്രീലങ്കയിൽ മരണം 100 കടന്നു; കൂടുതൽ സഹായം നൽകാൻ ഇന്ത്യ, തമിഴ്നാട്ടിലും മുന്നറിയിപ്പ്

കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സർക്കാർ അറിയിച്ചു. പ്രളയ ഭീതിയിൽ ആണ് തലസ്ഥാനം ആയ കൊളംബോ. ഓപ്പറേഷൻ സാഗർ ബന്ധുവിന്‍റെ ഭാഗമായി ഇന്ത്യ കൂടുതൽ സഹായം ഇന്ന് കൈമാറും. അതേസമയം കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. ഒരു ട്രെയിൻ പൂർണമായും 11ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്ന് സ്കൂൾ അവധി പ്രഖ്യാപിചച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

രാഹുലിനെതിരായ കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ദെന്‍ഖര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. രാഹുല്‍ ഒളിവില്‍ പോകാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. രാഹുല്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുള്ള കോടതി നടപടി അറിഞ്ഞതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

കളമശേരിയില്‍ ചരക്കുതീവണ്ടി പാളംതെറ്റി വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു; ട്രെയിനുകള്‍ വൈകും

  കൊച്ചി കളമശേരിയില്‍ ചരക്കുതീവണ്ടി പാളംതെറ്റി വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു . ആളപായമില്ല . ആലുവ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും. തിരുവനന്തപുരം – ഏറനാട് എക്സ്പ്രസ് ആലുവയിലും ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ അങ്കമാലിയിലും നിര്‍ത്തിയിട്ടു. ഉടന്‍ തടസ്സം പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കി പൊലീസ്, ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി

  തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴിയാണ് ഗർഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തൽക്കാലം കൂടുതൽ നടപടിയില്ല, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെടില്ല

  തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതൽ നടപടിയെടുക്കേണ്ടേന്ന് കോണ്‍ഗ്രസ് നേതൃത്വത്തിൽ ധാരണ. രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കും. കേസിൽ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്ന് പറഞ്ഞ പ്രത്യാക്രമണവും നേതാക്കള്‍ തുടങ്ങി

മഴ മുന്നറിയിപ്പ്; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്രന്യൂനമര്‍ദം ഡിറ്റ്‌വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇത് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി നവംബര്‍ 30നു രാവിലെയോടെ വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അതേസമയം, ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട് ആന്ധ്രാ പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നാലുജില്ലകളില്‍ റെഡ് അലേര്‍ട്ടും ആറു ജില്ലകള...

ലൈംഗിക പീഡന പരാതി; അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി രാഹുൽ മാങ്കൂട്ടത്തിൽ, എഫ്‌ഐആർ ഇട്ടാല്‍ മുൻ‌കൂർ ജാമ്യം തേടും

  തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കിൽ തിരുവന്തപുരത്ത് ഹർജി നൽകും.

യുവതിയുടെ ലൈം​ഗിക പീഡനപരാതിക്ക് പിന്നാലെ നിർണായക നീക്കവുമായി രാഹുൽ; മുൻകൂർ ജാമ്യത്തിന് ശ്രമം, അഭിഭാഷകരുമായി ചർച്ച

  തിരുവനന്തപുരം: യുവതിയുടെ ലൈം​ഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി, പരാതി ക്രൈംബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം ഡിജിറ്റൽ തെളിവുകള്‍ കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് തന്നെ കേസെടുത്തേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുൻകൂട്ടി അനുവാദം വാങ്ങിയാണ് യുവതി എത്തിയത്. എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്ന നിര്‍‌ദേശവും മുഖ്യമന്ത്രി നൽകിയെന്നാണ് വിവരം.

ന്യൂനമർദം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത. വ്യാഴം മുതൽ ശനി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന സുപ്രിം കോടതി നിർദേശം; പുന പരിശോധന ഹരജി നൽകുമെന്ന് വി. ശിവൻകുട്ടി

  തിരവനന്തപുരം: സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ സംസ്ഥാനം പുന പരിശോധന ഹരജി നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കുളകളുടെ എണ്ണം കൂട്ടുക എന്നതിലുപരി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് കേരളത്തിന്റെ നയമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്നാണ് സുപ്രിം കോടതി പറഞ്ഞത്. മലപ്പുറം എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ഉത്തരവ്

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

 " ന്യൂ‍ൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം. വടക്കൻ സുമാത്രക്ക് സമീപത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ 6.4 തീവ്രത രേഖപ്പെടുത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകി. കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും സമുദ്ര സ്ഥിതി പഠനക ഗവേഷണ കേന്ദ്രം പറഞ്ഞു. നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഉണ്ടായതായി ഉടനടി റിപ്പോർട്ടുകൾ ഇല്ല. ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് വളരെ അകലെയാണ് ഭൂചലനത്തിന്റെ കേന്ദ്രബിന്ദു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കാസര്‍കോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം; മർദനം ഏറ്റിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

  കാസര്‍കോട്: കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ യുവാവിന് മർദനം ഏറ്റിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റ പാടുകളില്ല. ഹൃദയാഘാതം ഉണ്ടായ ലക്ഷണങ്ങളും കണ്ടെത്താനായില്ല. മരണകാരണം അറിയാനായി ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കാസർകോട് ദേളി സ്വദേശി 29 വയസുള്ള മുബഷിർ ഇന്നലെയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്‌ച പുലർച്ചെ അഞ്ചര മണിയോടെയാണ് മുബഷീറിനെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വിദേശത്തായിരുന്ന മുബഷീർ രണ്ടുമാസം മുമ്പാണ് നാട്ടിൽ എത്തിയത്. മൂന്നാഴ്‌ച മുമ്പ് പോക്സോ കേസിൽ വാറൻ്റ് ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്‌തതെന്നു ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കോടതി റിമാന്‍ഡ് ചെയ‌്ത് സബ് ജയിലിലേയ്ക്ക് അയക്കുകയായിരുന്നു.

മുഖ്യമന്ത്രി പദവിയെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; ഉടന്‍ പരിഹാരം കാണുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ബെം​ഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷം. ആശയക്കുഴപ്പം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കര്‍ണ്ണാടകയിലെ തര്‍ക്കം ഹൈക്കമാന്‍ഡിന് മുന്നില്‍. രണ്ടര വര്‍ഷമെന്ന ടേം വ്യവസ്ഥ സിദ്ധരാമയ്യ തള്ളിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഒരാഴ്ച മുന്‍പ കേസര ഒഴിയുമെന്നായിരുന്നു 2023 മെയ് 20ന് അധികാരത്തിലേറുന്ന വേളയില്‍ സിദ്ധരാമയ്യ വ്യക്തമാക്കിയത്. രണ്ടരവര്‍ഷമായ നവംബര്‍ 20 കഴിഞ്ഞിട്ടും കുലുക്കമില്ലാതായതോടെയാണ് തന്‍റെ പക്ഷത്തുള്ള 10 എംഎല്‍എമാരെ ദില്ലിക്കയച്ച് ഡി കെ ശിവകുമാര്‍ കരുക്കള്‍ നീക്കിയത്. കൂടുതല്‍ എംഎല്‍എമാര്‍ ഡി കെ പക്ഷത്തോട് അടുക്കുകയുമാണ്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇരുനേതാക്കളെയും കണ്ടിരുന്നു. പിന്നാലെയാണ് പാര്‍ട്ടി നേതൃത്വം നി...

ലേബർകോഡ് വിഷയത്തിൽ ഇടത് യൂണിയനുകളുടെ വാദം തള്ളി

  ന്യൂഡല്‍ഹി: വോട്ടർപട്ടിക തീവ്ര പരിശോധനയിൽ(എസ്ഐആര്‍) കേരളത്തിന്റെ ഹരജിയിൽ അടിയന്തര സ്റ്റേ ഇല്ല. തിങ്കളാഴ്ചക്കകം തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്, സുപ്രിംകോടതി നിർദേശം നൽകി. കേരളത്തിൽ എസ്ഐആറിന് തടസ്സങ്ങളില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഡിസംബർ 2ന് ഹരജി വീണ്ടും പരിഗണിക്കും. അതേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും ഹരജികളിലെ വസ്തുതകൾ വ്യത്യസ്തമാണെന്ന് ചീഫ് ജസ്റ്റിസ്‌ നിരീക്ഷിച്ചു. എസ്‌ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്നത് നോക്കാമെന്നും കോടതി വ്യക്തമാക്കി. ഡിസംബർ ഒന്നിനകം തമിഴ്‌നാടിന്റെ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്."

എസ്‌ഐആര്‍ നീട്ടി വയ്ക്കല്‍; സംസ്ഥാന സര്‍ക്കാരിന്റെ ഹരജി എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ) നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ ശക്തമായി എതിര്‍ത്തു. ഈ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാരിന് നിയമപരമായ അവകാശമില്ലെന്നും, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തടസ്സമോ സംശയമോ തോന്നിയാല്‍ അപേക്ഷിക്കേണ്ടത് കമ്മീഷനാണെന്നും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

  കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്. തിരുവന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ ഇയാളുടെ മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയെന്നാണ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഒരു മോഷണം കേസുണ്ടായിരുന്നു. ഇതിൽ പിടിയിലായപ്പോൾ കൈവശം 22,000 രൂപയാണ് ഉണ്ടായിരുന്നത്. കേസ് കഴിഞ്ഞ സാഹചര്യത്തിൽ വഞ്ചിയൂർ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിക്കുന്നതിന് അഭിഭാഷകനായ മുകേഷിനെ കണ്ടുവെന്നാണ് ബണ്ടിചോർ പറഞ്ഞത്

കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ

  കാസര്‍കോട്: കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി, കുന്നുപാറയിലെ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിപ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് വിവരം. മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി.

ചെങ്കോട്ട സ്ഫോടനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . ഫരീദാബാദ് സ്വദേശി സോയാബ് ആണ് അറസ്റ്റിലായത്. സ്‌ഫോടനത്തിന് മുൻപ് മുഖ്യ സൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ മുഖ്യ സൂത്രധാരൻ ഉമറിന്‍റെ ആറ് കൂട്ടാളികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചുവെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍

 തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍ തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയില്‍ നിയോഗിക്കപ്പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാര്‍, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, ഒബ്സര്‍വര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ്, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിലെ പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ളത്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ത്രിതലപഞ്ചായത്തുകളില്‍ മൂന്നു ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.

ശബരിമല സ്വര്‍ണക്കൊള്ള കേസ്; നടപടികള്‍ക്ക് മുന്‍പേ എൻ വാസു വിരമിച്ചുവെന്ന് പ്രതിഭാഗം, ജാമ്യാപേക്ഷയിൽ ഡിസംബര്‍ മൂന്നിന് വിധി

  കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും. എൻ.വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ.വാസു വിരമിച്ചു. വാസുവിന്‍റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു.

എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ വോളന്‍റിയര്‍മാരാക്കാന്‍ അനുവദിക്കില്ല: മന്ത്രി

 "എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ വോളന്‍റിയര്‍മാരാക്കാന്‍ അനുവദിക്കില്ല: മന്ത്രി വൊളന്‍റിയര്‍മാരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തെ തുറന്നെതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ വിടാനാവില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: വിധി ഡിസംബര്‍ എട്ടിന്

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്. കേസില്‍ ദിലീപടക്കം ഒന്‍പതു പ്രതികള്‍. വിധി പറയുന്നത് എട്ട് വര്‍ഷത്തിനുശേഷം. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണം. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം കേട്ടത്. 2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ആക്രമിച്ചത്. 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്.

എസ്‌ഐആറിനെതിരേ ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രിംകോടതിയില്‍

  ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരേ ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രിംകോടതിയില്‍. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി ചേരാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. എസ്‌ഐആറിനെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്‍പ് എന്യൂമേറഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം എന്യൂമേറഷന്‍ ഫോം ഉടനടി ഡിജിറ്റലൈസ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎല്‍ഒമാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന പരാതി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ഉയരുകയാണ്."  

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം, സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

  ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ..സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി..ായു ഗുണനിലവാര മേൽനോട്ട സമിതിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ തീരുമാനം.ദില്ലിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്..362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി AQI അതിനിടെ ദില്ലിയിൽ വായു മലിനീകരണത്തിനെതിരായ ജൻ സി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ ദില്ലി പൊലീസ്. ഇന്ത്യഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പോലീസ് അറിയിച്ചു.

വീണ്ടും ചുഴലിക്കാറ്റ് വരുന്നു, ഒപ്പം ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയ്ക്കകം ചുഴലിക്കാറ്റ് രൂപപ്പെടും. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി നാളെയോട് കൂടി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നവംബര്‍ 24 മുതല്‍ 26 വരെ ഇടി മിന്നലിനും സാധ്യതയുണ്ട്. ഇന്ന് ഏഴു ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, മറ്റന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 28 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പ...

എസ്‌ഐആറിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് ടിവികെ

ന്യുഡല്‍ഹി: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച എസ്‌ഐആറിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). ആര്‍ട്ടിക്കിള്‍ 14, 19, 21, 325, 326 പ്രകാരമുള്ള ഭരണഘടനാ സംരക്ഷണങ്ങളുടെ ഗുരുതരമായ ലംഘനമാണ് എസ്‌ഐആര്‍ എന്നു പറഞ്ഞാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. പ്രാതിനിധ്യത്തിന്റെ സെക്ഷന്‍ 21, 23 പ്രകാരമുള്ള നിയമപരമായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഉന്നതരിലേക്ക്; എ.പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകി പ്രത്യേക അന്വേഷണ സംഘം. എൻ.വാസു കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ വാസുവിനെതിരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി.

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; 'നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറി'

  ദില്ലി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബം​ഗ്ലാദേശ് സർക്കാർ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബം​ഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു,

  ദില്ലി: ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

സംസ്ഥാനത്ത് 11 സ്ഥാനാർഥികൾക്ക് എതിരില്ലാത്ത ജയം, കണ്ണൂരിൽ ഒമ്പതിടങ്ങളിൽ എതിരില്ലാതെ എൽഡിഎഫ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 11 സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്ത ജയം. കണ്ണൂരില്‍ ഒമ്പത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും കാസര്‍കോട് ഒരു മുസ്ലിം ലീഗ് സ്ഥാനാർഥിയും സിപിഎം സ്ഥാനാർഥിയുമാണ് തെരഞ്ഞെടുപ്പിന് മുന്‍പേ ജയമുറപ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ പിഴവ് വരുത്തിയതിനെ തുടര്‍ന്ന് പത്രിക തള്ളിയതിനാലാണ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചത്

കാസര്‍കോട് ജില്ലാ പഞ്ചായത്ത്: രണ്ടു പത്രികകള്‍ തള്ളി, 113 പത്രികകള്‍ സ്വീകരിച്ചു

    കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിലേയ്ക്ക് സമര്‍പ്പിച്ച രണ്ട് പത്രികകള്‍ തള്ളി. ബദിയഡുക്ക ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് പത്രിക നല്‍കിയ കെ.ബിജു, മഞ്ചേശ്വരം ഡിവിഷനില്‍ പത്രിക സമര്‍പ്പിച്ച ബുര്‍ഷ എന്നിവരുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. പത്രികയോടൊപ്പം സമര്‍പ്പിച്ച പട്ടികജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിനാലാണ് ബിജുവിന്റെ പത്രിക തള്ളിയത്. അതേ സമയം പത്രികയില്‍ ഒപ്പ് വയ്ക്കാത്തതിനാലും പ്രതിജ്ഞ സമര്‍പ്പിക്കാതിരുന്നതിനാലും ആണ് ബുര്‍ഷയുടെ പത്രിക തള്ളിയത്. 113പത്രികകള്‍ സ്വീകരിച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്.

പൂജാ ബമ്പര്‍: 12 കോടി രൂപ ജെ.ഡി 545542 ടിക്കറ്റിന്

  തിരുവനന്തപുരം: പൂജാ ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ജെ.ഡി 545542 നമ്പര്‍ ടിക്കറ്റിനു ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടന്നത്. ഓണം ബമ്പര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും വലിയ ബമ്പറാണ് പൂജാ ബമ്പര്‍.

ഗ്രൂപ്പ് കളി എന്‍റെ രക്തത്തിലില്ല, 140 പേരും എന്‍റെ എംഎൽഎമാരാണ്'; നേതൃമാറ്റ അഭ്യൂഹങ്ങളെ തള്ളി ഡി.കെ ശിവകുമാര്‍

  ബംഗളൂരു: കര്‍ണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെ ഡൽഹി യാത്രയെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍. ഡൽഹിയിലേക്ക് പോയ എംഎൽഎമാർ തന്‍റെ അനുയായികളല്ലെന്ന് നിഷേധിച്ച ഡി.കെ 140 എംഎൽഎമാരും തന്‍റെ എംഎൽഎമാരാണെന്നും ഗ്രൂപ്പുണ്ടാക്കുക എന്നത് തന്‍റെ രക്തത്തിലില്ലെന്നും വ്യക്തമാക്കി. "എനിക്ക് ഒരു ഗ്രൂപ്പുമില്ല. ഞാൻ ഒരു ഗ്രൂപ്പിന്‍റെയും നേതാവല്ല. 140 എംഎൽഎമാരുടെയും പ്രസിന്‍റാണ് ഞാൻ. 140 എംഎൽഎമാരും എനിക്ക് പ്രധാനമാണ്. ഒരു വിഭാഗത്തെയും കൂടെ കൊണ്ടുപോകാൻ എനിക്ക് താൽപര്യമില്ല, പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ അത് ചെയ്യില്ല." ഡി.കെ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന ഇന്ന്

  തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിങ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം. തുടര്‍ന്ന് റിട്ടേണിങ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദത്തിന് സാധ്യത; കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതാണ് ശക്തമായ മഴയ്ക്ക് കാരണം. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (21/11/2025) മുതൽ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേജസ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

  ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശനിര്‍മിത യുദ്ധവിമാനം തേജസ് ദുബൈ എയര്‍ഷോയ്ക്കിടെ അപകടത്തില്‍ പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് മരിച്ചതായും അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ അഗാധമായി ഖേദിക്കുന്നതായും കുടുംബാംഗങ്ങളുട ദുഃഖത്തില്‍ പങ്കുചേരുന്നതായും വ്യോമസേന വ്യക്തമാക്കി. അപകടകാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്നും ഇതിനായി കോര്‍ട്ട് ഓഫ് ഇന്‍ക്വയറിയെ നിയോഗിച്ചതായും വ്യോമസേന അറിയിച്ചു

ബംഗ്ലാദേശിൽ ശക്തമായ ഭൂചലനത്തിൽ ആറ് മരണം; നൂറോളം പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിലെ നർസിങ്ദി ജില്ലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 10.30ന് ആണ് റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൊൽക്കത്ത, ഗുവാഹതി അടക്കം ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു. കെട്ടിടത്തിന്റെ മേൽക്കൂരയും മതിലും തകർന്നുവീണ് മൂന്നുപേരും കെട്ടിടങ്ങളുടെ കൈവരികൾ ഇടിഞ്ഞുവീണ് മൂന്ന് കാൽനടയാത്രക്കാരുമാണ് മരിച്ചതെന്ന് ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിസി ടെലിവിഷൻ റിപ്പോർട്ട് ചെയ്ത

ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; പൈലറ്റിന് വീരമൃത്യു, അപകടം ദുബായ് എയർ ഷോയ്ക്കിടെ

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.  ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു. ദുബായ് എയർഷോ യിൽ കാഴ്ചക്കർക്കായി തുറന്നിരുന്ന തേജസ്‌ യുദ്ധവിമാനത്തിന്റെ പ്രദർശനവും നിർത്തിവെച്ചു. അഭ്യാസ പ്രകടനം നടത്തിയ വിമാനത്തിന് പുറമെ കാഴ്ചക്കാർക്കായി ഗ്രൗണ്ടിൽ മറ്റൊരു വിമാനം കൂടി ഉണ്ടായിരുന്നു. 

കേരളത്തിലെ എസ്‌ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി

  ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍ ) ഹരജികളിൽ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും.കേരളത്തിലെ ഹരജികൾ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

പിവി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന

  മലപ്പുറം: തൃണമൂൽ‌ കോൺ​ഗ്രസ് നേതാവ് പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റൈഡ്. അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. അൻവറിൻ്റെ വീട്ടിൽ രാവിലെ 6.30ഓടെയാണ് ഇഡി സംഘം എത്തിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കെഎസ്‍സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. അൻവർ വീട്ടിലുണ്ടെന്നാണ് വിവരം.

അനധികൃത സ്വത്ത് സമ്പാദന കേസ്; എം ആര്‍ അജിത് കുമാറിന് ആശ്വാസം, തുടരന്വേഷണമില്ല, വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

  കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും. കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.

ഡല്‍ഹി സ്‌ഫോടനം: നാലുപേർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: ഡല്‍ഹി സ്ഫോടനത്തിൽ നാലു പേരുടെ അറസ്റ്റ് കൂടി രേഖപെടുത്തി. ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍, ഡോ. ഷഹീന്‍ ഷഹീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫരീദാബാദ് ഭീകര സംഘാംഗങ്ങളായ ഇവരെ ജമ്മു കശ്മീര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഡൽഹി സ്ഫോടനത്തിൽ എൻഐഎയുടെ പിടിയിലായവരുടെ എണ്ണം ആറായി. അതിനിടെ അനധികൃത നിർമാണത്തിൽ അൽഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ റെസിഡൻഷ്യൽ പ്രോപ്പർട്ടിക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശിലെ മൊഹൗ കന്റോൺമെന്റ് ബോർഡ് ആണ്‌ നോട്ടീസ് അയച്ചത്. നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജവാദ് അഹമ്മദ് സിദ്ദിഖി ഇഡി കസ്റ്റഡിയിലാണ്.

വീണ്ടും ഇറങ്ങാന്‍ വിജയ്; സംസ്ഥാന പര്യടനത്തിന് അനുമതി തേടി ടിവികെ

  കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. ഡിസംബര്‍ ആദ്യവാരം സേലത്ത് ടിവികെ പൊതുയോഗത്തിനായുള്ള നീക്കം പാര്‍ട്ടി ആരംഭിച്ചു. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. പൊതുയോഗം നടത്താനായി സേലം പൊലീസിന് ടിവികെ അപേക്ഷ നല്‍കി. 

ശബരിമല സ്വര്‍ണക്കൊള്ള‌; ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പത്മകുമാര്‍ അറസ്റ്റില്‍

  ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിലെ സ്വര്‍ണക്കൊള്ള‌ക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണം ചെമ്പാക്കിയതില്‍ പത്മകുമാറിനും അറിവെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും അതിവിശ്വസ്തനായ എന്‍.വാസുവിന് പിന്നാലെ എ.പത്മകുമാറിന്റെ അറസ്റ്റോടെ സര്‍ക്കാരിലേയും ദേവസ്വം ബോര്‍ഡിലെയും കൂടുതല്‍ ഉന്നതരിലേക്ക് വലവിരിക്കുകയാണ് അന്വേഷണസംഘം. 42 വര്‍ഷമായി സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമാണ് പത്മകുമാര്‍.

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ സിബിഐ അന്വേഷണം; ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും. ജസ്റ്റിസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജിയിലെ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിൽ വാദം കേൾക്കുന്നതിൽ നിന്ന് രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ പിന്മാറിയിരുന്നു. പിണറായി വിജയന്‍റെ മകൾ ടി വീണ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം ആർ അജയനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം. സി എം ആ‌ർ എൽ, എക്സാലോജിക്, ശശിധരൻ കർത്ത, സി എം ആർ എൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു

ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം'; രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രിം കോടതി

ന്യുഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിൽ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി. ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് ശരിയല്ല.കൃത്യമായ ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ചു വയ്ക്കരുത്. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. ബില്ലിൽ ഗവർണർക്കുംരാഷ്ട്രപതിക്കും വിവേചനാധികാരമുണ്ട്. വിവേചന അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പറയുന്നുണ്ട്. മണി ബിൽ അല്ലെങ്കിൽ ബില്ലുകൾ തിരിച്ചയയ്ക്കാൻ ഗവർണ്ണർക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. അനുച്ഛേദം 200 അനുസരിച്ച് ഗവർണ്ണർക്ക് വിവേചനാധികാരമില്ല.

ബിഹാർ: നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുത്തു. പത്താം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സാമ്രാട്ട് ചൗധരിയും വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയിൽ നിന്ന് 14 പേരും ജെഡിയു വിൽ നിന്ന് എട്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റം എന്ന ഉടമ്പടി തെറ്റിച്ചതിൽ ഡികെ ശിവകുമാറിന് അമർഷം ,പിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ സന്നദ്ധനെന്ന് പ്രഖ്യാപനം

  ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി പദവിക്കായി സമ്മർദ്ദം ശക്തമാക്കാൻ ഡികെ ഗ്രൂപ്പ്.കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ ശിവകുമാർ സന്നദ്ധത പ്രകടിപ്പിച്ചു.ഒരു പദവിയിലും ദീർഘകാലം തുടരുന്നത് ശരിയല്ലെന്ന് ഡികെ പറഞ്ഞു.സിദ്ധരാമയ്യക്കെതിരെ അദ്ദേഹം പരോക്ഷ വിമര്‍ശനമുന്നയിച്ചു.പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുന്നവർ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്.രണ്ടര കൊല്ലത്തിനുശേഷം മുഖ്യമന്ത്രിമാറ്റം എന്ന ഉടമ്പടി തെറ്റിച്ചതിൽ അദ്ദേഹത്തിന് അമർഷമുണ്ട്

ബിഹാർ: നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് എൻഡിഎ

  പട്‌ന: ജെഡിയു നേതാവ് നിതീഷ് കുമാറിനെ ബിഹാറിൽ എൻഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് രാജ്ഭവനിലെത്തി രാജി സമർപ്പിക്കും. തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എൻഡിഎ യോഗത്തിൽ സാമ്രാട്ട് ചൗധരിയാണ് നിതീഷിനെ കക്ഷി നേതാവായി നിർദേശിച്ചത്. നാളെയാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയിൽ നിന്ന് 16 മന്ത്രിമാരും ജെഡിയുവിന് 14 മന്ത്രിമാരുമാണ് ഉണ്ടാവുക. ആഭ്യന്തരമന്ത്രി പദവിക്ക് ബിജെപി അവകാശവാദമുന്നയിച്ചെങ്കിലും ജെഡിയു വഴങ്ങിയിട്ടില്ല. സ്പീക്കർ സ്ഥാനം ബിജെപിക്ക് നൽകാൻ ധാരണയായിട്ടുണ്ട്. എത്ര മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നതിൽ തീരുമാനമായിട്ടില്ല."  https://www.mediaoneonline.com/india/nitish-kumar-elected-leader-of-nda-306739#:~:text=%E0%B4%AC%E0%B4%BF%E0%B4%B9%E0%B4%BE%E0%B5%BC%3A%20%E0%B4%A8%E0%B4%BF%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D%20%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%86%20%E0%B4%A8%E0%B4%BF%E0%B4%AF%E...

ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം

  കൊച്ചി: ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് ഇന്ന് പരിഗണിച്ച കോടതി ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നുവെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.

കേരളത്തിലെ എസ്ഐആര്‍; നിയമ പോരാട്ടം സുപ്രീംകോടതിയിലേക്ക്, ഹര്‍ജികളിൽ വെള്ളിയാഴ്ച വാദം കേള്‍ക്കും

 ദില്ലി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്. എസ് ഐ ആറിനെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെ നൽകിയ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഒന്നിച്ചായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചതോടെയാണ് അടിയന്തരമായി വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ പാളി'; ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങള്‍ പാളിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും കോടതി ചോദിച്ചു. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ചോദിച്ച ഹൈക്കോടതി, ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും ചോദിച്ചു. സ്ഥലപരിമിതിയുള്ളതിനാല്‍ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാന്‍ പാടുകയുള്ളുവെന്നും ദുരന്തം ഉണ്ടാകാനുള്ള അവസരം ഉണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി.

ഡോ. ഉഷാ മേനോനെ അഭിമാനകരമായ സ്റ്റാർ ഈഗിൾ അവാർഡ് നൽകി ആദരിച്ചു

  FOGSI പ്രസിഡൻഷ്യൽ കോൺഫറൻസ് സ്റ്റാർ സമ്പൂർണ 2025ൽ, പ്രായോഗിക ലാപ്രോസ്കോപ്പിക് വർക്ക്ഷോപ്പുകൾ നടത്തുന്നതിൽ മികച്ച പ്രൊഫഷണൽ മികവ് പുലർത്തിയതിന് ഡോ. ഉഷ മേനോന് അഭിമാനകരമായ സ്റ്റാർ ഈഗിൾ അവാർഡ് ലഭിച്ചു. നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകളിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഗൈനക്കോളജിസ്റ്റുകൾക്കും പ്രചോദനം നൽകുന്നതിലും പരിശീലനം നൽകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.