ഭിന്നതയില്ല, ആശയക്കുഴപ്പമില്ല'; സംയുക്ത വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും
ബെംഗളൂരു: തങ്ങൾക്കിടയിൽ ഒരു പ്രശ്‌നവും ഭിന്നതയുമില്ലെന്ന് കർണാക മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിദ്ധരാമയ്യയുടെ പ്രഭാതവിരുന്നിന് ശേഷമായിരുന്നു വാർത്താസമ്മേളനം.
കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നുവെന്നും ഇപ്പോൾ എല്ലാം പരിഹരിക്കപ്പെട്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. തങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു. കോർപറേഷൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശിവകുമാർ പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ