കാസർകോട്ടെ ചികിൽസ രംഗത്ത് ആദ്യമായി ഇൻ്റർവെൻഷനൽ റേഡിയോളജി സേവനങ്ങൾ ചെർക്കള സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ചു.
മെട്രോ സിറ്റികളിലുള്ള ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ സേവനം ലഭ്യമായിരുന്നത്.
കഴിഞ്ഞ ദിവസം 3 രോഗികൾക്കാണ് സർജറി ഇല്ലാതെ അതിന്യൂതന ഇൻ്റർവെൻഷനൽ റേഡിയോളജി പ്രൊസീജിയർ വിജയകരമായി നടത്തിയത്.
കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ ഉപയോഗിക്കുന്ന എവിഫിറ്റ്യൂല ഉപയോഗശൂന്യമായത് സർജറിയുടെ സങ്കീർണ്ണതളില്ലാതെ കാത്ത്ലാബിൻ്റെ സഹായത്തോടെ റേഡിയോളജി സംവിധാനം ഉപയോഗിച്ച് പ്രവർത്തന സജ്ജമാക്കി.
കാലിൽ വ്രണം ബാധിച്ച് രക്തയോട്ടം നിലച്ച കാൽപാദം നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന രണ്ട് രോഗികൾക്ക് പെരിഫറൽ ആജിയോഗ്രാം സെറ്റണ്ടിംഗ് ഉപയോഗിച്ച് കാൽപാദം നിലനിർത്താൻ സാധിച്ചു.
ഇതുകൂടാതെ തൈറോയ്‌ഡ് ഗ്രന്ഥി മുഴകൾ,ഗർഭപാത്രത്തിലെ ഫൈബ്രോയ്‌ഡ് ,മറ്റു ഒട്ടനവധി രോഗങ്ങൾ സർജറി ഇല്ലാതെ രോഗം ഇല്ലാതാക്കാൻ ഇൻ്റർവെൻഷനൽ റേഡിയോളജി ചികിത്സയിലൂടെ കഴിയും.
ഡോ:മന്ദീപ് സാഗർ,ഡോ:ലിയോൺ,ഡോ:ആനന്ദ്,ഫാത്തിമ മുംതാസ്,പ്രീത കെ,മുനവ്വിർ,കൃഷ്ണകുമാരി,സിനിതോമസ്,സ്നേഹ രാജേഷ് എന്നിവർ നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ