പട്‌ന: ജെഡിയു നേതാവ് നിതീഷ് കുമാറിനെ ബിഹാറിൽ എൻഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് രാജ്ഭവനിലെത്തി രാജി സമർപ്പിക്കും. തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എൻഡിഎ യോഗത്തിൽ സാമ്രാട്ട് ചൗധരിയാണ് നിതീഷിനെ കക്ഷി നേതാവായി നിർദേശിച്ചത്.
നാളെയാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയിൽ നിന്ന് 16 മന്ത്രിമാരും ജെഡിയുവിന് 14 മന്ത്രിമാരുമാണ് ഉണ്ടാവുക. ആഭ്യന്തരമന്ത്രി പദവിക്ക് ബിജെപി അവകാശവാദമുന്നയിച്ചെങ്കിലും ജെഡിയു വഴങ്ങിയിട്ടില്ല. സ്പീക്കർ സ്ഥാനം ബിജെപിക്ക് നൽകാൻ ധാരണയായിട്ടുണ്ട്. എത്ര മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നതിൽ തീരുമാനമായിട്ടില്ല."
https://www.mediaoneonline.com/india/nitish-kumar-elected-leader-of-nda-306739#:~:text=%E0%B4%AC%E0%B4%BF%E0%B4%B9%E0%B4%BE%E0%B5%BC%3A%20%E0%B4%A8%E0%B4%BF%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D%20%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%86%20%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%20%E0%B4%95%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%20%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%BF%20%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%20%E0%B4%8E%E0%B5%BB%E0%B4%A1%E0%B4%BF%E0%B4%8E,%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%20%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B5%BD%20%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ