കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്. കേസില്‍ ദിലീപടക്കം ഒന്‍പതു പ്രതികള്‍. വിധി പറയുന്നത് എട്ട് വര്‍ഷത്തിനുശേഷം. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണം. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം കേട്ടത്.
2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ആക്രമിച്ചത്. 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ